തൊടുപുഴ പീരുമേട്ടിന് സമീപം കുട്ടിക്കാനത്ത് ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. ദേശീയപാതയിൽ കുട്ടിക്കാനത്തിനടുത്ത വളഞ്ഞങ്ങാനത്ത് ഇന്ന് രാവിലെ 6:10നാണ് അപകടം.തമിഴ്നാട്കരൂർസ്വദേശികളാണ്ബസിലുണ്ടായിരുന്നത്. നിയന്ത്രണം വിട്ട ബസ് റോഡിലേക്ക്തന്നെമറിയുകയായിരുന്നു. ബസിൽ നാൽപതിലേറെയാത്രക്കാർഉണ്ടായിരുന്നു.പത്തിലധികംപേർക്ക്പരിക്കേറ്റതായാണ് വിവരം. ഇതിൽ രണ്ടുപേർക്ക് തലക്കാണ് പരിക്ക്. ഒരാളുടെ കൈ അറ്റുപോയി.