തിരുവനന്തപുരത്ത് ഓടുന്ന ട്രെയിനിൽ ചാടികയറാൻ ശ്രമിച്ച സ്ത്രീ ട്രെയിനിന് അടിയിൽ പെട്ട് ദാരുണാന്ത്യം
തിരുവനന്തപുരം പാറശ്ശാലയ്ക്ക് സമീപം പരശുവയ്ക്കല്‍ രാജേന്ദ്രന്‍ നായരുടെ ഭാര്യ ഷീബ (57) ആണ് മരിച്ചത്. തിരുവനന്തപുരം ധനുവച്ചപുരം സ്റ്റേഷനിൽ വെച്ച് ഇന്ന് രാവിലെ 9.15ഓടെയാണ് സംഭവം. കൊച്ചുവേളി-നാഗര്‍കോവില്‍ എക്സ്പ്രസ്സ് ട്രെയിനിൽ ചാടി കയറാൻ ശ്രമിക്കവേയാണ് കാൽവഴുതി ട്രാക്കിൽ വീണ് ദാരുണാന്ത്യം സംഭവിച്ചത്.