തിരുവനന്തപുരം വെങ്ങാനൂർ വെണ്ണിയൂർ ഭാഗത്ത് ആളൊഴിഞ്ഞ പറമ്പിൽനിന്ന് മനുഷ്യന്റെ തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി. സ്ത്രീയുടേതാണോ പുരുഷൻ്റേ താണോയെന്ന് തിരിച്ചറിഞ്ഞിട്ടില്ല!

പുരയിടത്തിൽ തേങ്ങയിടാൻ വന്ന ആളുകളാണ് അസ്ഥികൂടം കണ്ടത്. ഉടനെ പോലീസിനെ വിവരം അറിയിച്ചു. വിഴിഞ്ഞം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

പ്രദേശത്ത് ഒരാളെ കാണാനില്ലെന്ന് ഒരു മാസം മുമ്പ് പോലീസിൽ പരാതി ലഭിച്ചി രുന്നു. ഇയാളുടെ അസ്ഥികൂടമാണോ കണ്ടെത്തിയതെന്നും പരിശോധിക്കുന്നുണ്ട്.