തിരുവനന്തപുരം നിയമസഭയിലെ ഓണാഘോഷത്തിനിടെ ജീവനക്കാരന്‍ കുഴഞ്ഞു വീണുമരിച്ചു. നിയമസഭാലൈബ്രറിയിലെ ജീവനക്കാരനായ വി. ജുനൈസ് ആണ് നൃത്തപരിപാടിക്കിടെ കുഴഞ്ഞു വീണത്. നിലമ്പൂര്‍ മുന്‍ എംഎല്‍എ പി.വി. അന്‍വറിന്റെപ്രൈവറ്റ് സെക്രട്ടറി ആയിരുന്നു ജുനൈസ്. നൃത്ത പരിപാടിയിൽ കുഴഞ്ഞു വീഴുന്ന സംഭവത്തിൻ്റെ വീഡിയോ ദൃശ്യം കാണാം..👇
വയനാട് സുല്‍ത്താന്‍ബത്തേരി സ്വദേശിയാണ്. നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ ഡാന്‍സ്പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ ജുനൈസ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല ! ഭാര്യ: റസീന. മക്കൾ: നജാത് അബ്ദുള്ള, നിഹാദ് അബ്ദുള്ള.