തിരുവനന്തപുരം മെഡിക്കൽ കോളജിലുമുണ്ട് ഒരു സുരക്ഷയുമില്ലാത്ത 73 വർഷം പഴക്കമുള്ള ഒരു വലിയ കെട്ടിടം. ആയിരക്കണക്കിനു രോഗികൾ ദിവസേന എത്തുന്ന തിരുവനന്തപുരം മെഡിക്കൽ കോളജിന്റെ പഴയ കെട്ടിടം പ്രവർത്തിക്കുന്നത് ഫയർഫോഴ്സിന്റെ എൻഒസി ഇല്ലാതെ. ഫയർഫോഴ്സ് പലവട്ടം ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടും നടപടിയുണ്ടായിട്ടില്ല!!! വർഷങ്ങൾക്ക് മുൻപുള്ള ചട്ടങ്ങൾ അനുസരിച്ചാണ് കെട്ടിടം നിർമിച്ചതെന്നാണ് അധികൃതരുടെ വാദം.