തിരൂരിൽ റിമോട്ട് ഗേറ്റില്‍ കുടുങ്ങി ഒമ്പതുവയസുകാരൻ മരിച്ചതിനു പിന്നാലെ മുത്തശിയും മരിച്ചു. കുട്ടിയുടെ മൃതദേഹം കാണാനെത്തിയ മുത്തശി ചെങ്ങണക്കാട്ടിൽ കുന്നശേരി ആസിയ (55) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. ആസിയയുടെ പേരക്കുട്ടി മുഹമ്മദ് സിനാൻ റിമോട്ട് ഗെറ്റിൽ കുടുങ്ങി ഇന്നലെയാണ് മരിച്ചത്.