തത്തമംഗലം സ്വദേശി കെ. ആർ. പരമേശ്വരൻ വർഷങ്ങളായി അധിക തുക നികുതി അടച്ചിരുന്നത് നഗരസഭ മടക്കി നൽകണമെന്ന് മന്ത്രി എം.ബി രാജേഷ് നിർദ്ദേശിച്ചു. ചിറ്റൂർ താലൂക്കിൽ നടന്ന കരുതലും കൈത്താങ്ങും അദാലത്തിലാണ് തീരുമാനം.
2006- 2007 വർഷം മുതൽ 2022- 2023 വരെ യുള്ള കാലയളവിൽ 282 രൂപ നൽകേണ്ട സ്ഥാനത്ത് 2640 രൂപ വീതം ഇദ്ദേഹത്തിൽ നിന്ന് ഈടാക്കിയിരുന്നു. അധികമായി ഈടാക്കിയ മുഴുവൻ തുകയും ഉടനെ തിരിച്ചു നൽകാൻ ചിറ്റൂർ നഗരസഭാ സെക്രട്ടറിയെ മന്ത്രി ചുമതലപ്പെടുത്തി.
ഇദ്ദേഹത്തിൻ്റെ മകൻ കെ.പി. പ്രതീഷിൻ്റെ ജ്വല്ലറിയ്ക്കും ലൈസൻസ് ഫീസായി 200 രൂപയ്ക്കു പകരം 2500 രൂപ അടയ്ക്കേണ്ടി വന്നതും പരിശോധിച്ച് നടപടിയെടുക്കാനും മന്ത്രി നഗരസഭാ സെക്രട്ടറിക്ക് നിർദ്ദേശം നൽകി.