തെരുവുനായയുടെ അക്രമണം ഭയന്ന് രക്ഷപ്പെടാൻ ശ്രമിക്കവെ ഏഴുമാസം പ്രായമുള്ള കുഞ്ഞ് കിണറ്റിൽ വീണ് ദാരുണാന്ത്യം

മലപ്പുറം പാണ്ടിക്കാട് തെരുവുനായയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവെ അമ്മയുടെ കൈയിൽ നിന്ന് വഴുതി കിണറ്റിൽ വീണ്‌ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. പാണ്ടിക്കാട് തമ്പാനങ്ങാടി ബൈപ്പാസ് റോഡിലെ അരിപ്രത്തൊടി സമിയ്യ-മേലാറ്റൂർ കളത്തുംപടിയൻ ശിഹാബുദ്ദീൻ ദമ്പതികളുടെ ഏഴ് മാസം പ്രായമുള്ള മകളാണ് മരിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെ മാതാവ് സമിയ്യയുടെ തമ്പാനങ്ങാടിയിലെ വീട്ടിലായിരുന്നു അപകടമുണ്ടായത്.കുട്ടി മൂത്രമൊഴിച്ചത് വൃത്തിയാക്കാൻ കുഞ്ഞിനെയും കൊണ്ട് കിണറ്റിനടുത്തേക്ക് ഇറങ്ങിയപ്പോഴാണ് സംഭവം.