തെങ്ങിൽ നിന്ന് വീണ് മരിച്ചു.

നെന്മാറ പയ്യാങ്കോട് സോമനാണ് (59) മരിച്ചത്. തിങ്കളാഴ്ച കാലത്ത് ഒൻപതിന് മേലാർകോട് വലതലയിൽ വെച്ചാണ് സംഭവം. തേങ്ങ ഇടുന്നതിനായി തെങ്ങ് കയറുന്നതിനിടെ വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ നെന്മാറ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. സംസ്കാരം വ്യാഴാഴ്ച. ഭാര്യ: കുഞ്ചിദേവി. മക്കൾ: സുനിൽ കുമാർ( ദക്ഷിണാഫ്രിക്ക), സുമ.