തീപിടിച്ച കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി

കോഴിക്കോട് കൂടരഞ്ഞി പുന്നക്കൽ ചപ്പാത്ത് കടവിൽ ഇന്നലെ രാത്രിയോടെയാണ് സംഭവം. ഡ്രൈവിങ് സീറ്റിലിരുന്ന ആളുടെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. പു​ന്ന​ക്ക​ൽ സ്വ​ദേ​ശി അ​ഗ​സ്റ്റി​ൻ ജോ​സ​ഫ് (57)ആ​ണ് മ​രി​ച്ച​ത്.ഡ്രൈ​വിം​ഗ് സീ​റ്റി​ലി​രു​ന്ന ആ​ൾ പൂ​ർ​ണ​മാ​യും ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു. അ​ർ​ധ​രാ​ത്രി 12നു ​ഇ​തു​വ​ഴി പോ​യ ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​ണ് കാ​ർ കത്തു​ന്ന​ത് ക​ണ്ട​ത്. വിവരമറിയിച്ചതിനെ തുടർന്ന്തിരുവമ്പാടി പൊലീസ് സ്ഥലത്ത് എത്തി തീയണച്ച് നടത്തിയ പരിശോധനയിലാണ് കാറിനകത്ത് പുന്നക്കൽ സ്വദേശി അ​ഗസ്ത്യൻ ജോസഫിന്റെ ഉടമസ്ഥതയിലുള്ള മാരുതി ആൾട്ടോ കാറാണ് കത്തി നശിച്ചത്.