Breaking News:
വയനാട്ടിൽ നാളെ യുഡിഎഫ് ഹർത്താൽ; അവശ്യ സർവീസുകളേയും പരീക്ഷ, വിവാഹം എന്നീ ആവശ്യങ്ങൾക്കുള്ള യാത്രകളേയും ഹർത്താലിൽ നിന്ന് ഒഴിവാക്കിയെന്ന് നേതാക്കൾ അറിയിച്ചു.
എറണാകുളം തൃപ്പൂണിത്തുറ എരൂരിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. എരൂര്‍ പെരീക്കാട് സനൽ (തമ്പി–43) ആണ് മരണപ്പെട്ടത്. സുഹൃത്തുക്കളുമായി മദ്യപിച്ചതിനെ തുടർന്നുണ്ടായ സംഘർഷത്തിലാണ് മരണമെന്നാണ് നിഗമനം. ഇന്ന് പുലർച്ചെ രണ്ടിനാണ് സംഭവം.
ചൂട് ശക്തം സംസ്ഥാനത്ത് ജോലി സമയത്തിൽ പുനക്രമീകരണം.
നെന്മാറ ഇരട്ടക്കൊലപാതകത്തിലെ വീഴ്ച സംബന്ധിച്ച അടിയന്തരപ്രമേയത്തിൽ പോലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതി ചെന്താമരയുടെ ജാമ്യവ്യവസ്ഥ ഇളവ് ചെയ്തത് കോടതിയാണ്. പോലീസിന് കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാനെ കഴിയൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പുലി വരുന്നെ പുലി…🐅 ആലത്തൂരും പുലിയെത്തി.. ആലത്തൂർ പുതിയങ്കത്ത് പുലിയെ കണ്ടതായി പ്രദേശവാസികൾ.