ബി.ജെ.പി സ്ഥാനാർഥി നൈനാർ നാഗേന്ദ്രന്‍റെ ഉടമസ്ഥതയിലുള്ള ചെന്നൈ ബ്ലൂ ഡയമണ്ട് ഹോട്ടല്‍ മാനേജർ അടക്കമുള്ളവരാണ് പിടിയിലായത്.
ഇന്നലെ രാത്രിയില്‍ ചെന്നൈ എഗ്മോറില്‍ നിന്ന് തിരുനെല്‍വേലിയിലേക്ക് പോകുന്ന ട്രെയിനിന്റെ എ.സി കമ്പാർട്ട്മെന്റില്‍ നിന്നാണ് ആറ് ബാഗുകളിലായി സൂക്ഷിച്ചിരുന്ന പണം പിടിച്ചെടുത്തത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമീഷൻ ഉദ്യോഗസ്ഥർ ട്രെയിനില്‍ പരിശോധന നടത്തിയത്.