തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു

ചെന്നൈ : തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു. അടൂര്‍ സ്വദേശികളായ സന്ദീപ്, അമന്‍ എന്നിവരാണ് മരിച്ചത്.

ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ കൂടെയുണ്ടായിരുന്ന മൂന്നുപേര്‍ക്ക് പരിക്കേറ്റു.

കൃഷ്ണഗിരി- ഹൊസൂര്‍ പാതയിലാണ് അപകടമുണ്ടായത്. ബംഗലൂരുവില്‍ വിദ്യാര്‍ത്ഥികളാണ് മരിച്ച സന്ദീപും അമനും.

വാഹനം ദേഹത്തേക്ക് മറിഞ്ഞ് തൊഴിലാളിക്ക് ദാരുണാന്ത്യം

തൃശൂർ: പുത്തൂർ സൂവോളജിക്കൽ പാർക്കിലേക്ക് കമ്പി കയറ്റിവന്ന വാഹനം ദേഹത്തേക്ക് മറിഞ്ഞ് ചുമട്ടു തൊഴിലാളി മരിച്ചു. കല്ലൂർ സ്വദേശി ബേബി (57) ആണ് മരിച്ചത്. സൂവോളജിക്കൽ പാർക്കിനകത്ത് വച്ചാണ് വാഹനം മറിഞ്ഞത്. ബേബിയുടെ ദേഹത്തേക്ക് വാഹനം മറിയുകയായിരുന്നു. ഉടൻ തന്നെ ജൂബിലി മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.