തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി പ്രഖ്യാപനങ്ങൾ നീളുന്നു.. മുന്നണികളുടെ ഗ്രാമപഞ്ചായത്തുകളിലേക്കുള്ള സ്ഥാനാർത്ഥികളുടെ ലിസ്റ്റുകൾ ആണ് പൂർണമായും പുറത്തുവിടാത്തത്. വിമത ശല്യം മുതൽ അപരന്മാർ വരെ സ്ഥാനാർത്ഥി പട്ടിക പുറത്തുവിടുന്നതിന് തടസ്സം നിൽക്കുന്നു. കൂടാതെ എതിർ സ്ഥാനാർത്ഥിയുടെ പേര് കിട്ടിയതിനു ശേഷം സ്ഥാനാർത്ഥി പട്ടികയിലെ അവസാന പേര് നിശ്ചയിക്കാനുള്ള തടസ്സവും അടവും മുന്നണികളിൽ ചർച്ച നടക്കുകയാണ്. പ്രമുഖ രാഷ്ട്രീയപാർട്ടികൾ ചിഹ്നങ്ങൾ വരെ രേഖപ്പെടുത്തി ചുമരെഴുത്ത് ആരംഭിച്ചു. സ്ഥാനാർത്ഥികളുടെ പേരുകൾ എഴുതിച്ചേർക്കാൻ സ്ഥലം സ്ഥലം ഒഴിച്ചിട്ടാണ് ചുമരെഴുത്ത് നടത്തുന്നത്. ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികളുടെ ലിസ്റ്റ് മിക്കയിടത്തും പ്രസിദ്ധപ്പെടുത്തിയെങ്കിലും ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് സ്ഥാനാർത്ഥികൾക്ക് അവസാന വട്ട ചർച്ചകൾ നടക്കുന്നതിനാലാണ് സ്ഥാനാർത്ഥിക്ക പട്ടിക പ്രസിദ്ധീകരിക്കാത്തത്. നാമനിർദേശീയ പത്രിക സമർപ്പണം ആരംഭിച്ച എങ്കിലും സ്ഥാനാർത്ഥിപ്പട്ടിക അവസാന ലിസ്റ്റ് പുറത്തിറക്കാൻ കഴിയാത്തത് മുന്നണികളിലെ സാധാരണ പ്രവർത്തകർ നിരാശയിലാണ്.