പ്രതിമാസം ആയിരം രൂപ സത്രീ സുരക്ഷാ പെന്‍ഷന്‍ നല്‍കും. ട്രാന്‍സ് സ്ത്രീകള്‍ അടക്കം പാവപ്പെട്ട സ്ത്രീകള്‍ക്കാണ് സഹായം. 33 ലക്ഷത്തിലേറെ സ്ത്രീകള്‍ക്ക് സഹായം കിട്ടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അങ്കണവാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും ഓണറേറിയം വര്‍ധിപ്പിച്ചു. ആയിരം രൂപയാണ് കൂട്ടിയത്. സാക്ഷരതാ പ്രേരക്മാരുടെ ഓണറേറിയം ആയിരം രൂപയാക്കിയെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
