സ്‌കൂളിലെ പരാതിപ്പെട്ടി തുറന്നപ്പോൾ കിട്ടിയത് പതിനാറ് പീഡന പരാതികൾ; അദ്ധ്യാപകൻ ഒളിവിൽ

സ്‌കൂളിലെ പരാതിപ്പെട്ടി തുറന്നപ്പോൾ കിട്ടിയത് പതിനാറ് പീഡന പരാതികൾ; അദ്ധ്യാപകൻ ഒളിവിൽ

 

 

മലപ്പുറം: അദ്ധ്യാപകനെതിരെ പീഡന പരാതിയുമായി വിദ്യാർത്ഥികൾ. കരുളായിയിൽ സ്‌കൂൾ അദ്ധ്യാപകനായ വല്ലപ്പുഴ സ്വദേശി നൗഷാർ ഖാനെതിരെ പതിനാറ് പീഡന പരാതികളാണ് വന്നിരിക്കുന്നത്. തുടർന്ന് സ്‌കൂൾ അധികൃതർ വിവരം പൊലീസിനെ അറിയിച്ചു.സ്‌കൂളിലെ പരാതിപ്പെട്ടി തുറന്നപ്പോഴാണ് വിദ്യാർത്ഥികളുടെ പതിനാറ് പരാതികൾ കണ്ടത്. പൊലീസെത്തി ഒരു വിദ്യാർത്ഥിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം ഇരുപതിന് അദ്ധ്യാപകൻ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് വിദ്യാർത്ഥി മൊഴി നൽകിയിരിക്കുന്നത്. ഇതിനുപിന്നാലെ അദ്ധ്യാപകനെതിരെ പോക്‌സോ കേസെടുക്കുകയായിരുന്നു. മറ്റ് വിദ്യാർത്ഥികളുടെയും മൊഴി ഉടൻ രേഖപ്പെടുത്തിയേക്കും. കേസെടുത്തതിന് പിന്നാലെ അദ്ധ്യാപകൻ ഒളിവിൽ പോയി. ഇയാൾക്കായുള്ള തെരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.