ഓഖെ വണ്ടിക്ക് ടിക്കറ്റ് ചോദിച്ച് മാവേലി എക്സ്പ്രസിന് കൊടുത്തു; യാത്രക്കാരനെ രാത്രി ടിടിഇ ഇറക്കിവിട്ടു

തൃശ്ശൂർ : എറണാകുളത്ത് നിന്ന് കാഞ്ഞങ്ങാട്ടേക്ക് ഓഖ എക്‌സ്പ്രസ് ട്രെയിനിൽ പോകുന്നതിന് ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള ഫോറം പൂരിപ്പിച്ചു. നൽകിയ യാത്രക്കാരന് റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിലെ റിസർവേഷൻ സർവീസ് പ്രൊവൈഡർ മാവേലി എക്സ്പ്രസിന് ടിക്കറ്റ് നൽകി.

എറണാകുളത്ത് നിന്ന് ഓഖെ എക്‌സ്പ്രസിൽ കയറിയ യാത്രക്കാരനെ ടിടിഇ മതിയായ ടിക്കറ്റ് ഇല്ലാത്ത കാരണത്താൽ തൃശൂർ റെയിൽവേ സ്റ്റേഷനിൽ ഇറക്കി. ഏതാനും മണിക്കൂറുകൾക്ക് ശേഷം എസി റിസർവേഷൻ ടിക്കറ്റുമായി മംഗലാപുരത്തേക്കുള്ള മാവേലി എക്സ്പ്രസിൽ കയറിയെങ്കിലും അപ്പോഴേക്കും കൺഫേം ബെർത്ത് ടിടിഇ മറ്റൊരാൾക്ക് നൽകിയിരുന്നു.

പകരം ഒഴിവ് സീറ്റ് നൽകാനും തയ്യാറായില്ല

ഇതോടെ തൃശ്ശൂരിൽ നിന്ന് വാങ്ങിയ ജനറൽ ടിക്കറ്റ് ഉപയോഗിച്ച് യാത്രക്കാരന് നിൽക്കാൻ പോലും ഇടമില്ലാതെ ജനറൽ കമ്പാർട്ടുമെന്റിലെ പ്രവേശന കവാടത്തിലും ശുചിമുറിയിലും വീട്ടിലെത്തേണ്ട സ്ഥിതിയായി.

ചൈൽഡ് പ്രൊട്ടക്റ്റ് ടീം ഇന്റർനാഷണൽ ഓർഗനൈസേഷൻ പ്രസിഡന്റ് കാഞ്ഞങ്ങാട്ടെ സി കെ നാസറിനാണ് ഈ മോശം അനുഭവം.

കാഞ്ഞങ്ങാട് റിയിൽവേ സ്റ്റേഷനിൽ നിന്നാണ് റിസർവേഷൻ ടിക്കറ്റ് എടുത്തത്. കൗണ്ടറിലെ റിസർവേഷൻ സൂപ്പർവൈസർ കുശാൽനഗർ സ്വദേശിനി ഗീതയാണ് നാസറിന് റിസർവേഷൻ ടിക്കറ്റ് നൽകിയത്. കഴിഞ്ഞ ഒക്‌ടോബർ 6-നായിരുന്നു സംഭവം.

ഏതാനും ആഴ്‌ചകൾക്ക് മുമ്പ് അദ്ദേഹം തനിക്ക് അനുഭവിച്ച കഷ്ടപ്പാടിനും അപമാനത്തിനും അരലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു പാലക്കാട് ദക്ഷിണ റെയിൽവേ ഡിവിഷണൽ മാനേജർക്ക് കാസർകോട്ടെ പ്രമുഖ അഭിഭാഷകൻ എം മോഹനൻ നമ്പ്യാർ മുഖേന സികെ നാസർ നോട്ടീസ് അയച്ചിരുന്നു.

നോട്ടീസ് ലഭിച്ച് ദിവസങ്ങൾക്കകം ഗീതയ്ക്കുവേണ്ടി കാഞ്ഞങ്ങാട്ടെ നിരവധി പൊതുപ്രവർത്തകർ നാസറിനെ ബന്ധപ്പെടുകയും പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

എന്നാൽ നാസർ പരാതിയിൽ ഉറച്ചുനിന്നു.

വക്കീൽ നോട്ടീസിന് റെയിൽവേ മറുപടി നൽകിയില്ല. കഴിഞ്ഞ ദിവസമാണ് കാസർകോട് ഉപഭോക്തൃ തർക്കപരിഹാര കോടതിയിൽ കേസ് ഫയൽ ചെയ്തത്.

റിസർവേഷൻ സൂപ്പർവൈസർ ഗീത ഇടപാടുകാരോട് അപമര്യാദയായി പെരുമാറുകയും അതോടൊപ്പം ചില്ലറ തുക ബാക്കി നൽകാതിരിക്കുകയും ചെയ്യുന്ന സ്വഭാവം ഉണ്ട്. യാത്രക്കാർ റിസർവേഷൻ ഫോറത്തിൽ പൂരിപ്പിച്ച് നൽകുന്ന മൊബൈൽ നമ്പർ കമ്പ്യൂട്ടറിൽ രേഖപ്പെടുത്തുന്ന സ്വഭാവം ഇല്ല. അതുകൊണ്ട് തന്നെ യാത്ര ട്രെയിനിന്റെ വിവരങ്ങൾ യാത്രക്കാരന് മെസ്സേജ് ആയി ലഭിക്കാറില്ല…