ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ മൂന്നാം പ്രതി കൊടി സുനിക്ക് പരോള്. 30 ദിവസത്തെ പരോളില്‍ സുനി തവനൂര്‍ ജയിലില്‍ നിന്ന് കഴിഞ്ഞദിവസം പുറത്തിറങ്ങി. പരോളിനായി കൊടിസുനിയുടെ അമ്മ മനുഷ്യാവകാശ കമ്മീഷന് നല്‍കിയ അപേക്ഷ പരിഗണിച്ചുകൊണ്ടാണ് തീരുമാനം. എങ്കിലും കൊടി സുനിക്ക് പരോൾ അനുവദിച്ചത് എങ്ങനെയെന്നും, ആഭ്യന്തര വകുപ്പ് മന്ത്രി അറിയാതെ ജയിൽ ഡിജിപിക്ക് പരോൾ അനുവദിക്കാൻ കഴിയില്ലെന്നും ടിപി ചന്ദ്രശേഖരന്റെ ഭാര്യ കെ. കെ. രമ പറഞ്ഞു.