സ്വ​യം പ്ര​ഖ്യാ​പി​ത ആ​ള്‍​ദൈ​വ​മാ​യി​രു​ന്ന സ​ന്തോ​ഷ് മാ​ധ​വ​ന്‍ എന്ന സ്വാമി അമൃത ചൈതന്യ (50) അന്ത​രി​ച്ചു

ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ടര്‍​ന്ന് കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം സംഭവിച്ചത്. ഇന്നലെ രാ​ത്രി​യാ​ണു സ​ന്തോ​ഷ് മാധവനെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത രണ്ടു പെ​ണ്‍​കു​ട്ടി​ക​ളെ പീ​ഡി​പ്പി​ക്കു​ക​യും മറ്റുമായി നിരവധി കേസുകളിലെ കുറ്റത്തിന് ശിക്ഷ അനുഭവിക്കുകയാണ്. സ​ന്തോ​ഷ് മാ​ധ​വ​ന്‍ എ​ന്ന സ്വാ​മി അ​മൃ​ത ചൈ​ത​ന്യ​യെ കോ​ട​തി 16 വ​ര്‍​ഷ​ത്തെ തട​വി​ന് ശി​ക്ഷി​ച്ചി​രു​ന്നു.