രണ്ട് ദിവസത്തിനിടെ പവന് 1000 രൂപയുടെ വർധനയാണ് ഉണ്ടായത്. രണ്ടു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് പവൻ വില വീണ്ടും 55,000 രൂപ കടന്നത്. ഇക്കഴിഞ്ഞ മേയ് 20 ലെ ഗ്രാമിന് 6,890 രൂപയും പവന് 55,120 രൂപയുമാണ് സംസ്‌ഥാനത്തെ എക്കാലത്തെയും ഉയർന്ന വില. രാജ്യാന്തര വിപണിയിൽ നിക്ഷേപകരിൽ നിന്നുള്ള അന്വേഷണ വും വാങ്ങലുകളുമാണ് സ്വർണ വില കുതിച്ചു കയറിയത്. കഴിഞ്ഞവാരം അവസാനം സ്വർണം ഔൺസിന് 2410 ഡോളറിൽ വ്യാപാരം നിർത്തിയത് ഇന്നലെ 2482 ഡോളറിൽ എത്തി. നിക്ഷേപകരിൽ നിന്നുള്ള അന്വേ ഷണവും വാങ്ങലും തുടർന്നാൽ റെക്കോർഡ് വിലയായ 55,120 രൂപ മറികടക്കാൻ അധികനാൾ വേണ്ടി വരില്ല. ഇന്നലത്തെ വിലയിൽ സ്വർണ്ണം പവന് ആഭരണ വില പണിക്കൂലി നികുതി ഉൾപ്പെടെ അറുപതിനായിരം രൂപ കടന്നേക്കും. അമേരിക്കൻ സമ്പദ്വ്യവസ്ഥയിലുണ്ടാകുന്ന ചലനങ്ങളാണ് സ്വർണത്തിന് ആവേശമാകുന്നത്.