സ്വർണ്ണമാല മോഷ്ടിച്ച യുവതിയെ മാഹി പൊലീസ് പിടികൂടി. മോഷണത്തിൻ്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു. മാഹിയിലെ ജ്വല്ലറിയിൽ മോതിരം വാങ്ങാനെത്തി സ്വർണ്ണ മാലയുമായി കടന്നു കളഞ്ഞ യുവതിയെ ആണ് മാഹി പൊലീസ് അറസ്റ്റ് ചെയ്തത്. അഴിയൂർ ഹാജിയാർ പള്ളിക്ക് സമീപത്തെ മനാസ് കോർട്ടേഴ്സിൽ താമസിക്കുന്ന ധർമ്മടം നടുവിലത്തറ എൻ ആയിഷ(41)ആണ് മാഹി പോലീസിൻ്റെ പിടിയിലായത്.
മാഹിയിലെ ശ്രീലക്ഷ്മി ജ്വല്ലറിയിൽ കഴിഞ്ഞ ദിവസമാണ് മോഷണം നടന്നത്. ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. അഴിയൂരിലെ കോട്ടർസിൽ നിന്നാണ് യുവതിയെ പിടികൂടിയത്. ക ജ്വല്ലറിയിൽ വിറ്റ കളവ് മുതൽ കണ്ടെടുത്തു.