സ്വ​ര്‍​ണ​വി​ല പുതിയ ഉയരങ്ങളിലേക്ക്; ആ​ദ്യ​മാ​യി 55,000 ക​ട​ന്നു

സം​സ്ഥാ​ന​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വി​ല​യി​ല്‍ സ്വ​ര്‍​ണം. ഇ​ന്ന് ഒ​രു ഗ്രാം ​സ്വ​ര്‍​ണ​ത്തി​ന് 50 രൂ​പ​യും പ​വ​ന് 400 രൂ​പ വ​ര്‍​ധി​ച്ചു. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല 55,000 ക​ട​ന്നു. ശ​നി​യാ​ഴ്ച രേ​ഖ​പ്പെ​ടു​ത്തി​യ 54,720 രൂ​പ എ​ന്ന റി​ക്കാ​ര്‍​ഡാ​ണ് ഇ​ന്ന് മ​റി​ക​ട​ന്ന​ത്.