സ്വകാര്യ സ്ഥാപനങ്ങളില്‍ കർണാടക സ്വദേശികള്‍ക്ക് സംവരണം നല്‍കുന്ന ബില്‍ സർക്കാർ താല്‍ക്കാലികമായി മരവിപ്പിച്ചു.ഐ.ടി മേഖലയില്‍നിന്ന് ഉള്‍പ്പെടെ വ്യാപക പ്രതിഷേധം ഉയർന്നതോടെയാണ് തീരുമാനം.

കൂടിയാലോചനകള്‍ക്കുശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കൂവെന്നും സർക്കാർ വൃത്തങ്ങള്‍ അറിയിച്ചു. എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലും മാനേജ്‌മെന്‍റ് തലത്തില്‍ 50 ശതമാനം കന്നഡ സംവരണം, മാനേജ്‌മെന്‍റ് ഇതര തലത്തില്‍ 70 ശതമാനം, താഴേത്തട്ടിലുള്ള ഗ്രൂപ്പ് സി, ഡി ജോലികളില്‍ 100 ശതമാനം എന്നിങ്ങനെയാണ് ബില്ലില്‍ സംവരണം നിർദേശിച്ചത്.എന്നാല്‍, ഇതിനെതിരെ വ്യവസായ പ്രമുഖരും യൂനിയനുകളും പ്രതിഷേധവുമായി രംഗത്ത് വന്നു.