വടക്കഞ്ചേരി സപ്ലൈകോ മോഷണം: ബൈക്ക് തിരിച്ചറിഞ്ഞതായി പോലീസ്
വടക്കഞ്ചേരി: ബസ് സ്റ്റാൻ ഡിലുള്ള സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് മോഷ്ടാക്കളെത്തിയ ബൈക്ക് വടക്കഞ്ചേരി പോലീസ് തിരിച്ചറിഞ്ഞു. വിവിധയിടങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് രണ്ടുപേർ ബൈക്കിലെ ത്തിയതായും മോഷണം നടത്തി തിരിച്ചുപോകുന്നതായും സ്ഥിരീകരിച്ചത്.യമഹയുടെ പുതിയ മോഡലായ എം.ടി. 15 ബൈക്കിലാണ് പ്രതികൾ വന്നതെന്ന് വടക്കഞ്ചേരി എസ്.ഐ. ജീഷ്മോൻ വർഗീസ് പറഞ്ഞു.ഗോൾഡൻ കളറുള്ള യമഹ ബൈക്കിലാണ് മോഷ്ടാക്കൾ എന്ന് കരുതുന്ന രണ്ട് യുവാക്കൾ കവർച്ച നടത്തിയതായി കണ്ടെത്തിയിട്ടുള്ളത്.
ബൈക്കിന്റെ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും വ്യാജമാണെന്ന് കണ്ടെത്തി.
ഗ്യാസ് കട്ടറും ഓക്സിജൻ സിലിണ്ടറും ഉപയോഗിച്ചാണ് ലോക്കറും ഷട്ടറിന്റെ താഴുകളും കട്ട് ചെയ്തിരിക്കുന്നത്. രാത്രി 11 മണിയോടെ ടൗണിൽ എത്തിയ സംഘം പുലർച്ചെ രണ്ടിനും മൂന്നിനും ഇടയിലാണ് കവർച്ച നടത്തിയത് എന്ന് തെളിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ജനുവരിയിൽ മംഗലംപാലത്ത് വെച്ച് ബൈക്കിന്റെ നമ്പർ പ്ലേറ്റ് മാറ്റി സ്ഥാപിച്ചിരുന്നു എന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ മാർച്ച് 12നാണ് സപ്ലൈകോയിൽ ആദ്യം മോഷണം നടന്നത്. അന്ന് പണം സൂക്ഷിച്ചിരുന്ന ലോക്കർ മേ മോഷ്ടാക്കൽ എടുത്തു കൊണ്ടുപോകുകയും അതിൽ സൂക്ഷിച്ചിരുന്ന 2.88 ലക്ഷം രൂപ അപകരിക്കുകയും ചെചെയ്തു. രണ്ട് ആഴ്ചകൾക്ക് ശേഷം തൊട്ടടുത്ത്നിർമ്മാണത്തിനിരിക്കുന്ന ബിൽഡിങ്ങിന്റെ ടോയലിറ്റിൽ ലോക്കർ ഉപേക്ഷിച്ച് നിലയിൽ കണ്ടെത്തിയിരുന്നു. അതിനുശേഷം വീണ്ടും ജൂൺ 26 രാത്രിയിൽ സപ്ലൈകോയിൽ മോഷണം നടന്നു. ലോക്കർ കട്ട് ചെയ്തെടുത്തു എങ്കിലും അതിനുള്ളിൽ പണം ഇല്ലായിരുന്നു. മേശവലിപ്പിൽ ഉണ്ടായിരുന്ന 1920 മാത്രമേ രണ്ടാമത്തെ മോഷണത്തിൽ പോയിട്ടുള്ളൂ. രണ്ടാമത്തെ മോഷണവും ആദ്യത്തെ സംഘവും തന്നെയാണെന്നാണ് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ മോഷ്ടാക്കളെ വരും ദിവസങ്ങളിൽ തന്നെ പിടികൂടും എന്ന പ്രതീക്ഷയിലാണ് പോലീസ്. ഈ മോഷ്ടാക്കള പിടികൂടിയാൽ തെളിയാതെ കിടക്കുന്ന പല കേസുകൾക്കും തുമ്പ് ഉണ്ടാകുമെന്നും പോലീസ് കരുതുന്നു.പോലീസ് അന്വേഷണം ഊർജിതമാക്കി