ഇതുവരെ ലഭിച്ചത് 19,02,231 രൂപ
ഓണത്തോടനുബന്ധിച്ച് പാലക്കാട് കോട്ടമൈതാനത്ത് സപ്ലൈകോയുടെ നേതൃത്വത്തിൽ ആരംഭിച്ച ഓണചന്തയിൽ ഇതുവരെയുള്ള വിറ്റുവരവ് 19,02,231 രൂപ. ആഗസ്റ്റ് 21 മുതലാണ് കോട്ടമൈതാനത്ത് ഓണ ചന്ത ആരംഭിച്ചത്. ചിറ്റൂർ സൂപ്പർ മാർക്കറ്റ്, ആലത്തൂർ സൂപ്പർ സ്റ്റോർ, ഒറ്റപ്പാലം പീപ്പിൾസ് ബസാർ, പട്ടാമ്പി സൂപ്പർ മാർക്കറ്റ്, മണ്ണാർക്കാട് സൂപ്പർ സ്റ്റോർ എന്നിവിടങ്ങളിൽ താലൂക്ക് അടിസ്ഥാനത്തിലും കോങ്ങാട് മാവേലി സ്റ്റോർ, എലപ്പുള്ളി മാവേലി സൂപ്പർ സ്റ്റോർ, നെന്മാറ മാവേലി സൂപ്പർ സ്റ്റോർ, ആലത്തൂർ- കോട്ടായി മാവേലി സൂപ്പർ സ്റ്റോർ, ഷോർണൂർ-കുളപ്പുള്ളി സൂപ്പർ മാർക്കറ്റ്, തൃത്താല -കൂറ്റനാട് സൂപ്പർ മാർക്കറ്റ് എന്നിവിടങ്ങളിൽ മണ്ഡലാടിസ്ഥാനത്തിലും സപ്ലൈകോ ഔട്ട്ലെറ്റുകളുടെ നേതൃത്വത്തിൽ ഓണചന്ത ആരംഭിച്ചിട്ടുണ്ട്. ആഗസ്റ്റ് 28 വരെയായിരിക്കും ഓണച്ചന്തകൾ പ്രവർത്തിക്കുക.
ജില്ലാ ആസ്ഥാനത്തെ ഓണചന്ത രാവിലെ ഒൻപത് മുതൽ രാത്രി ഒൻപത് വരെയും താലൂക്ക്-മണ്ഡലാടിസ്ഥാനത്തിലുള്ളവടിസ്ഥാനത്തിലുള്ളവ രാവിലെ പത്ത് മുതൽ രാത്രി എട്ട് വരെയും പ്രവർത്തിക്കും. ചെറുപയർ, ഉഴുന്നുപരിപ്പ്, കടല, വൻപയർ, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, അരി, തേയില, ഉലുവ, ജീരകം എന്നിങ്ങനെ 13 സബ്സിഡി ഇനങ്ങളും ഇതോടൊപ്പം നോൺ സബ്സിഡി ഇനങ്ങളും ഓണചന്തയിൽ ലഭിക്കും.
ഓണം ഫെയര്‍ 13 ഇന സബ്സിഡി സാധനങ്ങളുടെ ഒരു കിലോ ഗ്രാം സബ്സിഡി വിലയും മാര്‍ക്കറ്റ് വിലയും:
1. ചെറുപയര്‍ – 74 /(മാര്‍ക്കറ്റ് വില – 115/)
2. ഉഴുന്ന് – 66 /(മാര്‍ക്കറ്റ് വില – 90/)
3. പച്ചക്കടല – 43/(മാര്‍ക്കറ്റ് വില – 72/)
4. വന്‍പയര്‍ – 45/(മാര്‍ക്കറ്റ് വില – 90/)
5. തുവരപരിപ്പ് – 65/(മാര്‍ക്കറ്റ് വില – 145/)
6. മുളക് – 75/(മാര്‍ക്കറ്റ് വില – 245/)
7. മല്ലി – 79/(മാര്‍ക്കറ്റ് വില – 92/)
8. പഞ്ചസാര – 22/(മാര്‍ക്കറ്റ് വില – 40/)
9. ജയ അരി – 25/(മാര്‍ക്കറ്റ് വില – 41/)
10. കുറുവ അരി – 25/(മാര്‍ക്കറ്റ് വില – 39/)
11. പച്ചരി – 23 /(മാര്‍ക്കറ്റ് വില – 33/)
12. മട്ട അരി – 24/(മാര്‍ക്കറ്റ് വില – 44/)
13. വെളിച്ചെണ്ണ – 126/(മാര്‍ക്കറ്റ് വില – 170/)