സുനിൽ ദാസ് എന്ന സുനിൽ സ്വാമിക്കെതിരെ ആരോപണവുമായി ശ്രീനിവാസന്റെ കുടുംബം… നടൻ ശ്രീനിവാസന്റെ സംസ്കാര ചടങ്ങുകളിൽ വിളിക്കാതെ എത്തിയ സുനിൽ സ്വാമിക്കെതിരെ കുടുംബത്തിന് അതൃപ്തി. നിരവധി തട്ടിപ്പ് കേസിൽ പ്രതിയായ ഇയാൾ ആരും ക്ഷണിക്കാതെയാണ് ചടങ്ങിനെത്തിയത്. സംസ്കാര ചടങ്ങുകളിൽ കുടുംബം വിളിച്ച കർമ്മി ഉണ്ടായിട്ടും സുനിൽ അട്ടിമറിച്ച് കാർമികത്വം ഏറ്റെടുത്തെന്നാണ് ആരോപണം.