സ്ഥാനാർത്ഥി കുഴഞ്ഞുവീണു മരിച്ചു ! മലപ്പുറം എടക്കരയിൽ തിരഞ്ഞെടുപ്പു പ്രചാരണം കഴിഞ്ഞ് വീട്ടിലെത്തിയ സ്ഥാനാർഥി കുഴഞ്ഞുവീണു മരിച്ചു. മൂത്തേടം പഞ്ചായത്തിലെ പായിമ്പാടം ഏഴാം വാർഡിൽനിന്നു മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥി മുസ്‌ലിം ലീഗിലെ വട്ടത്ത് ഹസീന (49) ആണു മരിച്ചത്. ഇവർ അധ്യാപികയാണ്.