Breaking News:
കാഞ്ഞങ്ങാട് തുല്യത പഠിതാക്കളുടെ സംഗമം നടക്കുന്ന വേളയില്‍ വിത്യസ്തനായി ഉമേഷ്.
കേരളത്തിലേക്ക് മെസ്സി വരില്ല! സൂപ്പർ താരം ലയണൽ മെസ്സിയും അർജന്റീന ദേശീയ ടീമും ഈ വർഷം കേരളത്തിലേക്ക് വരില്ലെന്ന് കായിക മന്ത്രി വി.അബ്ദുറഹിമാൻ. ഒക്ടോബറിൽ കേരളത്തിലേക്ക് എത്താനാകില്ലെന്ന് അർജന്റീന ഫുട്ബോൾ ഫെഡറേഷൻ വ്യക്തമാക്കിയതായി മന്ത്രി.
കൊച്ചിയിൽ ബസിന്റെ മത്സരയോട്ടം.. ഓവർടേക്കിനിടെ ബൈക്ക് ഇടിച്ച് ഡെലിവറി ബോയിക്ക് ദാരുണാന്ത്യം! ഓൺലൈൻ ഭക്ഷണവിതരണ കമ്പനിയിലെ ജീവനക്കാരനായ കൊടുങ്ങല്ലൂർ സ്വദേശി അബ്ദുൽ സലാമാണ് മരണപ്പെട്ടത്. എറണാകുളത്തുനിന്നു കളമശേരി വഴി ആലുവയിലേക്ക് പോകുന്ന ബസാണ് സലാമിനെ ഇടിച്ചു തെറുപ്പിച്ചത്. സലാമിന്റെ ഇരുചക്ര വാഹനം ബസിൽ തട്ടി വീഴുന്നതും ബസ് തലയിലൂടെ കയറി ഇറങ്ങുന്നതും സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. പോലീസ് നടപടികൾ തുടരുന്നു.
വർഗീയത കൂടിവരുന്നോ.. രാജ്യം എങ്ങോട്ടാ.. മുസ്ലീം മതവിശ്വാസിയായ പ്രധാനാധ്യാപകനെ പുറത്താക്കാൻ സ്കൂളിലെ ജലസംഭരണിയിൽ കീടനാശിനി കലക്കിയ കേസ്. കർണാടകയിലെ ശ്രീറാം സേന നേതാവ് ഉൾപ്പെടെ 3 പേർ അറസ്റ്റിൽ!!!
ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) നേതാവുമായ ഷിബു സോറന് അന്തരിച്ചു. 81 വയസായിരുന്നു. വ്യക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഒരു മാസമായി ഡല്‍ഹിയിലെ ശ്രീ ഗംഗാ റാം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.