Breaking News:
കോട്ടയം മെഡിക്കൽ കോളേജിലെ അപകടം; ആരോഗ്യമന്ത്രിക്കെതിരെ സംസ്ഥാനവ്യാപക പ്രതിഷേധം. എറണാകുളത്തും, കോഴിക്കോടും, തിരുവനന്തപുരത്തും, പത്തനംതിട്ടയിലും പ്രതിഷേധങ്ങൾ.
ഐടിഐ വിദ്യാർത്ഥിയെ രണ്ട് ദിവസം മുൻപ് കാണാതായെന്ന് പരാതി; അന്വേഷണമാരംഭിച്ച് പറമ്പിക്കുളം പൊലീസ്.
വനമേഖലയോട് ചേർന്ന് പരിക്കേറ്റ് കിടന്ന മ്ലാവ് ചത്തു. കഴിഞ്ഞദിവസം അയിലൂർ മുക്കും ചിറയിലെ റബ്ബർ തോട്ടത്തിൽ ടാപ്പിങ്ങിന് എത്തിയ രതീഷാണ് മ്ലാവിനെ അവശനിലയിൽ കണ്ടത്. കർഷകനായ പ്രദീപിന്റെ കൃഷി സ്ഥലത്തോട് ചേർന്ന കാട്ടു ചോലയിലാണ് രണ്ടു വയസ്സ് പ്രായം തോന്നിക്കുന്ന ആൺ മ്ലാവ് പരിക്കേറ്റ് അവശനിലയിൽ കിടക്കുകയായിരുന്നു. തിരുവഴിയാട് സെക്ഷൻ വനം അധികൃതരെ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിക്കുന്നതിനിടെ മ്ലാവ് ചത്തു. സമീപത്തുള്ള അയില മുടി റിസർവ് വനത്തിൽ നിന്നും മാംസഭുക്കുകളായ മൃഗങ്ങൾ ആക്രമിച്ചതിനെ തുടർന്നുള്ള മരണമാണെന്ന് വനം അധികൃതർ പറഞ്ഞു. പരിക്കേറ്റത്തോടെ രക്ഷപ്പെടാനായി വനമേഖലയ്ക്ക് പുറത്ത് എത്തിയതായിരിക്കാം എന്ന് വനം അധികൃതർ പറഞ്ഞു. ശരീരത്തിൽ പിൻഭാഗത്തായി മുറിവേറ്റ പാടുകളും ഉണ്ട്. പഴകിയ മുറിവിലും ശരീരത്തിലും ഈച്ചകളും മറ്റും പറ്റിപ്പിടിച്ചിരുന്നു. സമീപത്ത് വീടുകൾ ഉള്ളതിനാൽ ദുർഗന്ധം വമിക്കാൻ സാധ്യതയുള്ളതിനാൽ നെന്മാറ വനം ഡിവിഷൻ നെല്ലിയാമ്പതി റെയിഞ്ച് അധികൃതരുടെ നേതൃത്വത്തിൽ പരിശോധന നടത്തി ജഡം മറവ് ചെയ്തു.
വൈക്കോൽക്കൂനയിൽ ഒളിച്ചു താമസിച്ച കാട്ടുപന്നിയെ വെടിവെച്ചുകൊന്നു.
ഭാരതാംബ വിവാദം ; കേരള സർവകലാശാല രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത് വി സി.