കന്നട നടി സ്‌പന്ദന രാഘവേന്ദ്ര അന്തരിച്ചു;

 

കന്നട നടി സ്‌പന്ദന രാഘവേന്ദ്ര അന്തരിച്ചു;

untitled-1-1104217

ബാങ്കോക്കിൽവച്ച്‌ ഹൃദയാഘാതം

 

 

 

ബംഗളൂരു കന്നഡ നടന്‍ വിജയ രാഘവേന്ദ്രയുടെ ഭാര്യയും നടിയുമായ സ്‌പന്ദന (41) അന്തരിച്ചു. ബാങ്കോക്കില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. ഹോട്ടല്‍ മുറിയില്‍ കുഴഞ്ഞുവീണ സ്‌പന്ദനയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം നാളെ ബംഗളൂരുവില്‍ എത്തിക്കുമെന്നാണ് സൂചന. ഈ മാസം 16-ാം വിവാഹവാര്‍ഷികം ആഘോഷിക്കാനിരിക്കെയാണു കുടുംബത്തെ ദുഃഖത്തിലാഴ്ത്തി സ്‌പന്ദനയുടെ മരണം. 2007-ലാണ് സ്‌പന്ദനയുടെയും വിജയ രാഘവേന്ദ്രയുടെയും വിവാഹം. മകന്‍. ശൗര്യ. കിസ്‌മത്, അപൂര്‍വ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കന്നഡ സൂപ്പര്‍ സ്റ്റാര്‍ രാജ് കുമാറിന്റെ ബന്ധുവാണ് സ്‌പന്ദന.