എസ്ഐ ചമഞ്ഞ് വ്യാപാരികളില്‍ നിന്നും പണം തട്ടിയ യുവാവിനെ അറസ്റ്റ് ചെയ്തു.

പയ്യന്നൂര്‍, തളിപ്പറമ്പ് മേഖലകളിലെ വ്യാപാരികളിൽ നിന്ന് പണം തട്ടിയ ചവനപ്പുഴ സ്വദേശി ജെയ്സൻ ആണ് പിടിയിലായത്. പയ്യന്നൂരിലെ മെഡിക്കൽ ഷോപ്പിൽ നിന്ന് പണം തട്ടിയെടുക്കുന്ന വീഡിയോ പ്രചരിച്ചിരുന്നു. സമാന രീതിയിൽ തളിപ്പറമ്പിൽ തട്ടിപ്പ് നടത്തുന്നതിനിടെയാണ് ഇയാൾ ഞായറാഴ്ച പിടിയിലായത്.

കഴിഞ്ഞ ദിവസം ഹൈവേ പോലീസ് ചമഞ്ഞ് പയ്യന്നൂരിലെ മെഡിക്കൽ ഷോപ്പിൽ എത്തിയ ഇയാൾ ഫാർമസിയിൽ ഇരുന്ന യുവതിയോട് 410 രൂപ ആവശ്യപ്പെടുകയായിരുന്നു. ഇപ്പോൾ തന്നെ എടുത്ത് തിരിച്ചുതാരം എന്ന് പറഞ്ഞാണ് പണം കൈക്കലാക്കി കടന്നുകളഞ്ഞത്.