ശ്രീകൃഷ്ണജയന്തി ഘോഷയാത്രയുടെ ഭാഗമായി ഇന്ന് വൈകീട്ട് നാലു മുതൽ വടക്കഞ്ചേരി ടൗണിൽ ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് പോലീസ്.👇

നെന്മാറ ഭാഗത്തുനിന്ന് വരുന്ന ബസുകൾ ആമക്കുളത്തുനിന്ന് തിരിഞ്ഞ് ദേശീയപാതയിൽ പ്രവേശിച്ച് റോയൽ ജങ്ഷനിൽനിന്ന് സർവീസ്റോഡുവഴി തിരിഞ്ഞുപോകണം. പാലക്കാട് ഭാഗത്തുനിന്നു വരുന്ന ബസുകൾ മംഗലത്തുനിന്ന് നേരേ ദേശീയപാതയിലൂടെ വന്ന് റോയൽ ജങ്‌ഷനിൽനിന്ന് തിരിഞ്ഞ് സർവീസ് റോഡ് വഴി പോകണം. തൃശ്ശൂർ ഭാഗത്തു നിന്നുള്ള ബസുകൾ തങ്കം ജങ്ഷനിൽ നിന്ന് സർവീസ്റോഡ് വഴി റോയൽ ജങ്ഷനിലെത്തി ദേശീയപാതയിൽ പ്രവേശിച്ച് പോകണം. യാത്രക്കാർ തങ്കം ജങ്ഷനിലും റോയൽ ജങ്ഷനിലുമാണ് ബസ് കാത്തുനിൽക്കേണ്ടതെന്ന് വടക്കഞ്ചേരി പോലീസ് അറിയിച്ചു.