ഷിരൂരിൽ കണ്ടെത്തിയ മൃതദേഹം ഒറ്റക്കാഴ്ചയിൽ സ്ഥിരീകരിക്കാൻ സാധിക്കാത്ത നിലയിൽ ജീർണിച്ച അവസ്ഥയിലാണെന്ന് ഈശ്വർമൽപെ. കടലിലാണ് മൃതദേഹം കണ്ടെത്തിയതെന്നും ഇവിടേക്ക് പോകാൻ ഒന്നരമണിക്കൂർ സമയമെടുക്കുമെന്നും ഈശ്വർ മൽപ്പെ അറിയിച്ചു. മറ്റൊരു ബോട്ടിൽ അങ്ങോട്ട് പോകാനാണ് ഇദ്ദേഹത്തിൻ്റെ ആലോചന. എന്നാൽ മത്സ്യത്തൊഴിലാളികൾ കരയിലേക്ക് വരുമോയെന്നതിൽപൊലീസുകാരുമായിചർച്ച ചെയ്താവും തീരുമാനമുണ്ടാവുക.കാലിൽ വല കുടുങ്ങിയ നിലയിൽ പുരുഷമൃതദേഹമാണെന്നും കൈയ്യിൽ വളയുണ്ടെന്നും ഈശ്വർ മൽപെ പറഞ്ഞു. മത്സ്യത്തൊഴിലാളികൾ മീൻ പിടിക്കാൻ പോയ ബോട്ടിലേക്ക് മൃതദേഹം മാറ്റിയിട്ടുണ്ട്. ഒഡിഷ സ്വദേശിയെയും സ്ഥലത്ത്നിന്ന്കാണാതായിട്ടുണ്ട്. ഇദ്ദേഹത്തിന്റേതാണോ മൃതദേഹമെന്നത് കൈയ്യിലെവളനോക്കിയാലേസ്ഥിരീകരിക്കാനാവൂ. എന്നാൽ ഇത് അർജ്ജുൻ്റെ മൃതദേഹമാകുമോ, ഇത് ആരുടേതാണെന്ന് ഡിഎൻഎ പരിശോധനയിലൂടെ അറിയൂ.