ഷാഫി പറമ്പില്‍ എംപിയുടെ വണ്ടി തടഞ്ഞ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ! കാറില്‍ നിന്ന് ഇറങ്ങി ഷാഫി പറമ്പില്‍ പ്രതികരിച്ചു.. വടകര ടൗണില്‍ വച്ചാണ് വാഹനം തടഞ്ഞത് ! പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി !

വടകര അങ്ങാടിയില്‍ നിന്ന് ആരെയും പേടിച്ച് പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. താന്‍ ഇവിടെ തന്നെ കാണുമെന്നും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരോട് ഷാഫി പറഞ്ഞു. പരിപാടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് ഷാഫി പറമ്പിലിന്റെ വാഹനം തടഞ്ഞ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.