സെവന്‍സ് ഫുട്‌ബോള്‍ മത്സരത്തിന് മുന്നോടിയായി നടത്തിയ കരിമരുന്ന് പ്രയോഗത്തിന് ഇടയിൽ കാണികള്‍ക്കിടയിലേക്ക് പടക്കം വീണ് അപകടം. അരീക്കോടിനടുത്താണ് രാത്രി എട്ടരയോടെയാണ് അപകടം. 22പേര്‍ക്ക് പരിക്കേറ്റു. മൈതാനത്ത് നിന്ന് ഉയരത്തിൽ വിട്ട പടക്കം ഗാലറിയില്‍ ഇരുന്നവര്‍ക്കിടയിലേക്ക് വീണ് പൊട്ടുകയായിരുന്നു. ഇതോടെ ഗാലറിയില്‍ ഇരുന്നവര്‍ ചിതറിഓടി. ഇതിനിടെയാണ് 19 പേര്‍ക്ക് പരിക്കേറ്റത്. മൂന്ന് പേര്‍ക്ക് പൊള്ളലേറ്റു.