സ്കൂളിലെ വിദ്യാർത്ഥികളുടെ കണക്കെടുപ്പ് നാളെ; യുഐഡി ഇല്ലാത്ത കുട്ടികളെ പരിഗണിക്കില്ല!!

കണക്കെടുപ്പിൽ അപാകത സംഭവിച്ചാൽ ”ഉത്തരവാദിത്വം പ്രധാന അധ്യാപകന് ആയിരിക്കുമെന്ന് മന്ത്രി അറിയിച്ചു. അടുത്ത അധ്യയന വര്‍ഷത്തെ സ്കൂൾ വിദ്യാർത്ഥികളുടെ കണക്കെടുപ്പ് നാളെ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ആറാം പ്രവൃത്തി ദിനമാണ് കണക്കെടുപ്പ് നടത്തുന്നത്. ജൂണ്‍ രണ്ടിന് സ്‌കൂള്‍ തുറന്നതിനാല്‍ നാളെയാണ് (ജൂണ്‍ 10) ആറാം പ്രവൃത്തി ദിനം. കുട്ടികളുടെ കണക്കനുസരിച്ചായിരിക്കും തസ്തിക നിര്‍ണയം നടത്തുകയെന്ന് മന്ത്രി പറഞ്ഞു.

നാളെ വൈകിട്ട് അഞ്ച് മണി വരെയാണ് കുട്ടികളുടെ എണ്ണം ശേഖരിക്കുക. അതിനുശേഷം ഉണ്ടാകുന്ന കണക്കുകൾ നിർണയത്തിന് അനുവദിക്കില്ല. യുഐഡി ഇല്ലാത്ത കുട്ടികളെ കണക്കെടുപ്പില്‍ പരിഗണിക്കില്ല. ഓണ്‍ലൈനായാണ് കണക്ക് ശേഖരിക്കുന്നത്. കണക്കെടുപ്പിൽ എന്തെങ്കിലും അപാകത സംഭവിച്ചാൽ ഉത്തരവാദിത്വം പ്രധാനാധ്യാപകനായിരിക്കുമെന്ന് മന്ത്രി അറിയിച്ചു.