നെന്മാറ വനം ഡിവിഷനിലെ ആലത്തൂർ നെല്ലിയാമ്പതി വനം റെയിഞ്ചുകളിലെ സൗരോർജ തൂക്കുവേലി നിർമ്മാണം ഉദ്ഘാടനം ഇന്ന് നടക്കും. കെ. ബാബു എംഎൽഎ ഉദ്ഘാടനം ചെയ്യും. ആലത്തൂർ എംഎൽഎ കെ. ഡി. പ്രസേനൻ മുഖ്യാതിഥിയായിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ. ബിനുമോൾ അധ്യക്ഷത വഹിക്കും. നെന്മാറ അയിലൂർ, വണ്ടാഴി പഞ്ചായത്ത് പ്രസിഡന്റ് മാരും ത്രിതല പഞ്ചായത്ത് അംഗങ്ങളും കൃഷി, വനം വകുപ്പ് ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുക്കും. കൃഷി വകുപ്പിന്റെ രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതിയിൽ കൃഷിനാശം തടയുന്നതിനും മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനുമായി 27.05 കിലോമീറ്റർ ദൈർഘ്യത്തിൽ പത്ത് പ്രദേശങ്ങളിലാണ് സൗരോർജ്ജ തൂക്കുവേലി നിർമ്മിക്കുന്നതിന് 220 ലക്ഷം രൂപയുടെ ഭരണാനാനുമതി ലഭ്യമായതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിയുടെ നിർമ്മാണോദ്ഘാടനം അയിലൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് വൈകിട്ട് 4 മണിക്ക് ഉദ്ഘാടനം ചെയ്യുന്നത്. നെന്മാറ വനം ഡിവിഷന്റെ നേതൃത്വത്തിലാണ് പണി ആരംഭിക്കുന്നത്.