സർക്കാരും ഗവർണറും തമ്മിൽ നടക്കുന്ന പോര് നാടകമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിയും സർക്കാരും എപ്പോഴാണ് പ്രതിസന്ധിയിലാകുന്നത്, അപ്പോൾ ഈ ഗവർണറും സർക്കാരും തമ്മിൽ പോരാണെന്ന് പറയും. എന്നിട്ട് മറ്റു വിഷയങ്ങളെല്ലാം മാറ്റി ഈ വിഷയം മാത്രം ചർച്ചയാകുമെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.