സഞ്ചാരികളെ ഇതിലെ… നെല്ലിയാമ്പതിയിൽ ഇന്നലെ ടൂറിസ്റ്റ്കളുടെ തിരക്ക് അനുഭവപ്പെട്ടു.

ജോജി തോമസ്

ഡിസംബർ ആയതോടെ തണുത്ത അന്തരീക്ഷവും, കോടമഞ്ഞും വനമേഖലയിൽ പച്ചപ്പും നിലനിൽക്കുന്നതിനാൽ നെല്ലിയാമ്പതിയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് ആരംഭിച്ചു. രണ്ടാം ശനി, ഞായർ അവധി ദിവസങ്ങളിലായി നെല്ലിയാമ്പതിയിലേക്ക് സഞ്ചാരികളുടെ വാഹനത്തിരക്ക് കൂടി. എല്ലാ റിസോർട്ടുകളിലും കഴിഞ്ഞ രണ്ട് ദിവസമായി നല്ല തിരക്കായിരുന്നു.