സംസ്ഥാനത്ത് സ്വര്‍ണവില സർവകാല റെക്കോർഡിലേക്ക് ഉയർന്നു. ഉടനെ തന്നെ 57,000 തൊടുമെന്ന് സൂചനനല്‍കിസ്വര്‍ണവിലയിൽ ഇന്നും വർധന. ഇന്ന് പവന്80രൂപവര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 56,880 രൂപയായി ഉയര്‍ന്ന് പുതിയ ഉയരം കുറിച്ചു. ഗ്രാമിന് 10 രൂപയാണ് ഉയര്‍ന്നത്. 7110 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില.
കഴിഞ്ഞ വെള്ളിയാഴ്ച 56,800 രൂപയായി ഉയര്‍ന്ന് സർവകാല റെക്കോർഡിൽആയിരുന്നു സ്വർണവില. പിന്നീടുള്ള 3 ദിവസം കൊണ്ട് 400 രൂപയോളം കുറഞ്ഞിരുന്നു.എന്നാല്‍ ഇന്നലെ മുതല്‍ സ്വര്‍ണവിലതിരിച്ചുകയറുന്നതാണ്ദൃശ്യമാകുന്നത്.അന്താരാഷ്ട്രവിലയുംറെക്കോർഡിലാണ്.ഭൗമരാഷ്ട്രീയതർക്കങ്ങളുംസുരക്ഷിതനിക്ഷേപമായി സ്വർണത്തെ കണ്ട്, വൻ തോതിൽ നിക്ഷേപിക്കുന്നതാണ് സ്വർണവില ഉയരാനുള്ള പ്രധാന കാരണം.