സംസ്ഥാനത്ത് സ്വര്‍ണവില സർവകാല റെക്കോർഡിലേക്ക് ഉയർന്നു. ഉടനെ തന്നെ 60,000 തൊടുമെന്ന് സൂചന നല്‍കി. സ്വര്‍ണവിലയിൽ ഇന്നും വർധന. ഇന്ന് പവന് 320 രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 58,720 രൂപയായി ഉയര്‍ന്ന് പുതിയ ഉയരം കുറിച്ചു. ഗ്രാമിന് 40 രൂപയാണ് ഉയര്‍ന്നത്. 7340 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില.