സംസ്ഥാനത്ത് ഇന്നും നാളെയും താപനില ഉയരാന്‍ സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്
ഉയര്‍ന്ന താപനില 36 ഡിഗ്രി വരെ വര്‍ധിക്കാന്‍ സാധ്യത. സാധാരണ ചൂടിനെക്കാൾ 4 ഡിഗ്രി വരെ കൂടാനാണ് സാധ്യത. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതാപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം.