സംസ്ഥാന ബഡ്ജറ്റിൽ നെന്മാറ മേഖലയിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതി.. തിരുവഴിയാട് പാലത്തിന് 5 കോടി

സംസ്ഥാന ബഡ്ജറ്റിൽ വിവിധ വികസന പദ്ധതികൾക്കായി തുക വകയിരുത്തി. നെല്ലിയാമ്പതി റസ്റ്റ് ഹൗസ് നിർമ്മാണത്തിന് 10 കോടി, നെന്മാറ റസ്റ്റ് ഹൗസിനും കാന്റീനുമായി 5 കോടി, പേഴുംപാറ മരുതഞ്ചേരി റോഡിന് 5 കോടി. നെന്മാറ സബ് രജിസ്റ്റർ ഓഫീസ് പുതിയ പുതിയ കെട്ടിടത്തിന് 5 കോടി. തിരുവഴിയാട് പുഴ പാലത്തിന് 5 കോടി. എന്നിങ്ങനെയാണ് ബഡ്ജറ്റിൽ വകയിരുത്തിയിരിക്കുന്നത്. നെന്മാറ ബോയ്സ് ഹൈസ്കൂൾ കളിസ്ഥലം നവീകരിക്കുന്നതിന് രണ്ടു കോടി രൂപയുടെ ഭരണാനുമതിയും ലഭിച്ചു. റോഡ് നവീകരണം നടക്കുന്ന നെന്മാറ ഒലിപ്പാറ റോഡിലെ തിരുവഴിയാട് പാലത്തിന് തുക വകയിരുത്തിയത് 70 വർഷം പഴക്കമുള്ള പാലത്തിനു പകരം പുതിയ പാലത്തിന് വഴിയൊരുങ്ങി. ഈ റോഡിലെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ച എങ്കിലും പാലത്തിന് തുക ഇല്ലാതിരുന്നത് ആശങ്കപ്പെടുത്തിയിരുന്നു. റസ്റ്റ് ഹൗസ് ഇല്ലാതിരുന്ന നെല്ലിയാമ്പതിയിൽ പത്തു കോടി രൂപ ചെലവിൽ പുതിയ റസ്റ്റ് ഹൗസ് നിർമ്മാണവും നെല്ലിയാമ്പതി ടൂറിസം വികസനത്തിന് പുതിയ ഉണർവേകും. വർഷങ്ങളായി തകർന്നു കിടക്കുന്ന പേഴുംപാറ മരുതഞ്ചേരി റോഡിന് 5 കോടി വകയിരുത്തിയതും കരിമ്പാറ വഴിയുള്ള ഗതാഗത ദുരിതത്തിന് ആശ്വാസമേകും. പോത്തുണ്ടി, മീങ്കര, ചുള്ളിയാർ ടൂറിസം വികസനത്തിന് 20 കോടി രൂപ വക്കീഴ്ത്തിയതും മേഖലയിലെ ടൂറിസം വികസനത്തിന് പ്രതീക്ഷയേകുന്നു.