സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടയാളെ കാപ്പ നിയമ പ്രകാരം കരുതൽ തടങ്കലിലാക്കി.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ നെന്മാറ പോലീസ് സ്റ്റേഷൻ പരിധിയിൽ അയിലൂർ കൈപ്പഞ്ചേരി നിമേഷ് (29) കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി. കാപ്പാ നിയമപ്രകാരം അറസ്റ്റ് ചെയ്ത നിമേഷിനെ വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ കരുതൽ തടങ്കലിൽ പാർപ്പിച്ചു. നെന്മാറ പോലീസ് സ്റ്റേഷൻ പരിധിയിൽ കോഴിക്കാട്, വല്ലങ്ങി, എന്നിവിടങ്ങളിൽ ഇരുമ്പ് വടി കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ച് കവർച്ച നടത്തിയ കേസ്, ആലത്തൂർ പോലീസ് സ്റ്റേഷൻ, കർണാടകയിലെ യെല്ല പുര പോലീസ് സ്റ്റേഷൻ പരിധിയിൽ കവർച്ച തുടങ്ങി അന്തർ സംസ്ഥാന മോഷണ കേസുകളും അപായപ്പെടുത്തൽ കൊലപാതക ശ്രമം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. കാപ്പ നിയമപ്രകാരം നേരത്തെ കരുതൽ തടങ്കലിൽ കഴിഞ്ഞിരുന്ന നിമേഷ് പുറത്തുവന്നതിനുശേഷം വ്യവസ്ഥകൾ ലംഘിച്ചതിനെ തുടർന്നാണ് വീണ്ടും അറസ്റ്റ് ചെയ്തത്. പുതുവത്സരത്തോടനുബന്ധിച്ച് സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് നിമേഷിനെയും പിടികൂടി അറസ്റ്റ് ചെയ്തത്.പാലക്കാട് പോലീസ് സൂപ്രണ്ട് ആർ ആനന്ദിന്റെ ശുപാർശ പ്രകാരമാണ് ജില്ലാ കളക്ടർ കാപ്പ നിയമം പ്രകാരം നടപടികൾ സ്വീകരിക്കാൻ ഉത്തരവായത് നെന്മാറ പോലീസ് ഇൻസ്പെക്ടർ എം. മഹേന്ദ്രസിംഹൻ. എസ്. ഐ. രാജേഷ്, എസ്. സിപിഒ മാരായ സലീഷ്, ശ്രീജിത്ത്, അനൂപ്, റഫീഷ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.