“സമഗ്ര ആരോഗ്യ സുരക്ഷാ ക്യാമ്പയിൻ യുവാക്കളിലൂടെ” എന്ന മുദ്രാവാക്യമുയർത്തി നാഷണൽ സർവീസ് സ്കീമും കേരള സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന യുവജാഗരൺ കലാജാഥയ്ക്ക് പാലക്കാട് ഗവൺമെൻറ് പോളിടെക്നിക് കോളേജിൽ സ്വീകരണം നൽകി.
എച്ച്ഐവി, എയ്ഡ്സ്, ലഹരി ഉപയോഗം തുടങ്ങിയവക്കെതിരായ ബോധവൽക്കരണ സന്ദേശങ്ങൾ അടങ്ങിയ കലാപരിപാടികൾ കോഴിക്കോട് മനോഞ്ജൻ ആർട്സിലെ കലാകാരന്മാർ അവതരിപ്പിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എൻ. വി. ജിതേഷ്, സിവിൽ വിഭാഗം മേധാവി സാന്ദ്ര മോഹൻ, വല്ലങ്ങി ബാബു, സി. എം. രാഹുൽ, എൽ. രേവതി എന്നിവർ സംസാരിച്ചു.