ശക്തമായ മഴയില്‍ ചെന്നൈയില്‍ രണ്ടു മരണം

കനത്ത മഴയെത്തുടർന്ന് തമിഴ്നാട്ടിൽ നാളെയും പൊതു അവധി; ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപ്പെട്ട് എന്നീ ജില്ലകളിലാണ് അവധി.

ശക്തമായ മഴയില്‍ ചെന്നൈയില്‍ രണ്ടു മരണം, വന്‍ നാശനഷ്ടം.

ചെന്നൈ മതിലിടിഞ്ഞ് രണ്ട് പേർ മരിച്ചു.മിഗ് ജോം ചുഴലികാറ്റ് ശക്തി പ്രാപിച്ചതോടെ തമിഴ്നാട്ടിൽ മഴ കനക്കുകയാണ്. ഇന്ന് വൈകിട്ട് വരെ ശക്തമായ മഴ തുടരും. നാല് മണിയോടെ മിഗ്‌ജോം അതിതീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിക്കുകയും നാളെ പുലർച്ചെ കര തൊടുകയും ചെയ്യും. നെല്ലൂരിനും മച്ചിലിപട്ടണത്തിനുമിടയിലാണ് ചുഴലിക്കാറ്റ് കര തൊടുക. ആന്ധ്രാപ്രദേശിലും തമിഴ്നാട്ടിലും ജാഗ്രതാ നിർദേശം തുടരുന്നുണ്ട്.മഴ കനത്തതോടെ ചെന്നൈയിലെ വിവിധയിടങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. പ്രധാന റോഡുകളിൽ വെള്ളം കയറി. മീനമ്പാക്കം, നുങ്കമ്പാക്കം, വില്ലിവാക്കം തുടങ്ങിയ മേഖലകളിൽ ശക്തമായ മഴയാണ്. തീരപ്രദേശങ്ങളിൽ അതീവ ജാഗ്രതാ നിർദേശമുണ്ട്.