ജസ്റ്റിസ് സഞ്ജീവ് ഖന്ന രാജ്യത്തിന്റെ 51 -ാം ചീഫ് ജസ്‌റ്റിസ്. നവംബർ 11 ന് അദ്ദേഹം ചുമതലയേൽക്കും. സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിൻ്റെ ശിപാർശ രാഷ്ട്രപതി അംഗീകരിച്ചു. നവംബർ പത്തിന് ജസ്‌റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വിരമിക്കുന്ന സാഹചര്യത്തിലാണു പുതിയ നിയമനം. നിലവിൽ സുപ്രിംകോടതിയിലെ മുതിർന്ന രണ്ടാമത്തെ ജഡ്‌ജിയാണ് ജ. ഖന്ന. ഡൽഹി സ്വദേശിയാണ് ഇദ്ദേഹം.