കടയ്ക്കലില്‍ സൈനികനെ ഒരുസംഘം ആളുകള്‍ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചശേഷം ശരീരത്തിന് പിന്‍വശത്ത് പിഎഫ്‌ഐ എന്നെഴുതിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്. രാജസ്ഥാനില്‍ സൈനികനായി സേവനമനുഷ്ഠിക്കുന്ന ചന്നപ്പാറ ഷൈന്‍ എന്നയാളാണ് കഴിഞ്ഞ ദിവസം മര്‍ദ്ദനത്തിന് ഇരയായത്. മര്‍ദനത്തിനുശേഷം ശരീരത്തിന് പിന്‍വശത്ത് പിഎഫ്‌ഐ എന്നെഴുതിയതായും ഷൈന്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
കഴിഞ്ഞ ദിവസം നാട്ടില്‍ ഓണാഘോഷവുമായി ബന്ധപ്പെട്ട പരിപാടികള്‍ക്കു ശേഷമാണ് സംഭവമെന്ന് ഷൈന്‍ പറയുന്നു. തിങ്കളാഴ്ച വൈകിട്ടോടെ ജോലിസ്ഥലത്തേക്ക് മടങ്ങിപ്പോകുന്നതിന് മുമ്പ് രാത്രിയില്‍ ഒരു സുഹൃത്തിന്റെ വീട്ടിലേക്ക് പോയിരുന്നു. അതിനിടെ വിജനമായ സ്ഥലത്തുവെച്ച് പരിചയമില്ലാത്ത രണ്ടുപേര്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു.
പിന്നീട് നാലുപേര്‍ കൂടി എത്തി മര്‍ദ്ദിച്ചു. അതിനിടെ ചവിട്ടിവീഴ്ത്തുകയും പിന്നില്‍ എന്തോ എഴുതുകയും ചെയ്തതായി ഷൈന്‍ പറയുന്നു. എന്താണ് എഴുതിയതെന്ന് അപ്പോള്‍ മനസിലായില്ല. തന്നെ മര്‍ദ്ദിച്ചശേഷം സംഘം അവിടെനിന്ന് പോയി. ഇതിനുശേഷം വീടിന് അടുത്തുള്ള യുവാവിനെ വിളിച്ചുവരുത്തിയാണ് താന്‍ വീട്ടിലേക്ക് പോയതെന്നും ഷൈന്‍ പറയുന്നു. പിന്നീട് പരിശോധിച്ചപ്പോഴാണ് ശരീരത്തില്‍ പിഎഫ്‌ഐ എന്നാണ് എഴുതിയതെന്ന് മനസിലായതെന്നും ഷൈന്‍ വ്യക്തമാക്കി. സംഭവത്തില്‍ ഷൈന്‍ കടയ്ക്കല്‍ പൊലീസിനാണ് പരാതി നല്‍കിയത്