ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്ന് ദർശന സമയം കൂട്ടാൻ കഴിയില്ലെന്ന് ശബരിമല തന്ത്രി. ദർശനസമയം കൂട്ടാൻ കഴിയുമോ എന്ന് അറിയിക്കാൻ കോടതി നിർദ്ദേശം നൽകിയിരുന്നു. രണ്ട് മണിക്കൂർ കൂടി ദര്‍ശന സമയം കൂട്ടാൻ കഴിയുമോയെന്നായിരുന്നു. ഇക്കാര്യം ശബരിമല തന്ത്രിയുമായി ആലോചിച്ചു തീരുമാനം അറിയിക്കണമെന്ന് ദേവസ്വം ബോര്‍ഡിന് നിര്‍ദ്ദേശം നൽകിയെങ്കിലും കൂട്ടാൻ കഴിയില്ലെന്നതാണ് തന്ത്രിയുടെ നിലപാട്.