
റബ്ബർ ഉൽപാദന പ്രോത്സാഹനത്തിനായി റബ്ബർ ബോർഡ് പദ്ധതികൾ ആവിഷ്കരിക്കുന്നു. മഴക്കാലത്ത് ( മഴമറ) റെയിൻ ഗാർഡ് ചെയ്ത് ടാപ്പിംഗ് നടത്തുന്നതിന് ഹെക്ടറിന് 4000 രൂപ നിരക്കിൽ സബ്സിഡി നൽകുമെന്ന് റബ്ബർ ബോർഡ് അധികൃതർ അറിയിച്ചു. റബ്ബർ ബോർഡ് ഉപകമ്പനിയായ ഭാരതപ്പുഴ റബ്ബേഴ്സ് മുഖേനയാണ് റെയിൻ ഗാർഡിങ്ങിന് ആവശ്യമായ പ്ലാസ്റ്റിക്, പശ തുടങ്ങിയവ റബ്ബർ ഉത്പാദക സംഘങ്ങൾ മുഖേന കർഷകർക്ക് നൽകുക. വ്യാപാരി ചൂഷണത്തിൽ നിന്നും കർഷകർക്ക് സഹായമേകുന്നതിനായി റബർ ഉല്പാദക സംഘങ്ങൾ മുഖേന റബ്ബർ ഷീറ്റ് സംഭരിക്കാനുള്ള പദ്ധതികളും ആവിഷ്കരിച്ചു വരുന്നതായി പാലക്കാട് ഡെപ്യൂട്ടി റബ്ബർ പ്രൊഡക്ഷൻ കമ്മീഷണർ അറിയിച്ചു.
ചക്രായി ഉത്പാദക സംഘത്തിന്റെ വാർഷിക പൊതുയോഗ ഉദ്ഘാടന വേളയിലാണ് ഇക്കാര്യം അറിയിച്ചത്.
ചക്രായി റബ്ബർ ഉത്പാദക സംഘം വാർഷികപൊതുയോഗം ഡെപ്യൂട്ടി ആർപിസി വി. പി. പ്രേമലത ഉദ്ഘാടനം ചെയ്തു. ആർ.പി.എസ് പ്രസിഡൻറ് കെ.ആർ. ഗോപി അധ്യക്ഷനായി. അസിസ്റ്റൻറ് ഡെവലപ്മെൻറ് ഓഫീസർ എൻ. മങ്കയാർകർശ്ശി, എ. കണ്ണൻ, കെ. രാമചന്ദ്രൻ, എ. ബി. ഹരീന്ദ്രൻ, സോമൻ താഴത്തേൽ, എം.ജി. ആൻറണി തുടങ്ങിയവർ സംസാരിച്ചു.